കോൺഗ്രസ്‌ പ്രകടനത്തിന് നേരെ അക്രമം കരുതി കൂട്ടി ആസൂത്രിതമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

മുവാറ്റുപുഴ :മൂവാറ്റുപുഴയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തത് നടത്തിയതാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
കോൺഗ്രസ്സുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസ് സ്വന്തം സേനയിലെ പോലീസുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ ക്കെതിരെ എങ്കിലും നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്നും അതിന് ആർജ്ജവം കാണിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും എം എൽ എ കൂടിച്ചേർത്തു.

Related posts

Leave a Comment