‘മാത്യു കുഴൽനാടൻ മാസ് ആണ്’ ; എംഎൽഎ ഓഫീസ് ഉദ്ഘാടനം ഇന്ന് ; വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി, ജനങ്ങളെ തേടിയെത്തുന്ന ഓഫീസ്

മുവാറ്റുപുഴ : മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് ശശി തരൂർ എംപി നിർവഹിക്കും. ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ഓഫീസെന്ന് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളെ തേടിയെത്തുന്ന ഓഫീസ് ആണെന്നും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പാർട്ടൈം ജോലി ചെയ്യാമെന്നും ഓരോ മൂന്നുമാസം കൂടുമ്പോൾ മൂന്ന് വിദ്യാർഥികൾക്ക് വീതം ഈ അവസരം പ്രയോജനപ്പെടുത്താമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് എംഎൽഎ ഓഫീസും അതിന്റെ സവിശേഷതകളും ഏറ്റെടുത്ത് രംഗത്തുവന്നിട്ടുള്ളത്.

Related posts

Leave a Comment