പറയുന്ന വേദിയിൽ പരസ്യ സംവാദത്തിന് തയ്യാർ ; എ എ റഹീമിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

കൊച്ചി : കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യൂകുഴൽനാടനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് റഹീമിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മാത്യു കുഴൽനാടൻ രംഗത്തുവന്നിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.

നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..

നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം..

മറുപടിക്കായി കാക്കുന്നു..

Related posts

Leave a Comment