Connect with us
48 birthday
top banner (1)

Kerala

തോട്ടപ്പള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണെന്ന് മാത്യു കുഴലനാടൻ

Avatar

Published

on

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴലനാടൻ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടത്തിയ ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ പിണറായി വിജയൻ ആസുത്രണം ചെയ്തതാണെന്ന തെളിവുകളുമായി മാത്യു കുഴലനാടൻ എംഎൽഎ. ഇതിന്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ കൊടുത്തിരുന്നുവെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Advertisement
inner ad

2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പരാതിയിലാണ് അഴിമതിയുടെ ആരംഭം എന്നാണ് കുഴൽനാടന്റെ പ്രസ്താവന. സിഎംആർഎൽ നിലനിൽപ്പിനായി പോരാടുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കിൽ കമ്പനി അടക്കേണ്ടിവരുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്നും പരാതിയിൽ പറഞ്ഞിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായി ഐആർഇഎൽ ആവശ്യത്തിന് ഇൽമനൈറ്റ് നൽകുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് 2017 മാർച്ച് 8ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചെന്ന് കുഴൽനാടൻ പറയുന്നു.

2018 ഒക്ടോബർ 27നു ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടിപ്പിള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴൽനാടൻ വ്യക്‌തമാക്കി.

Advertisement
inner ad

ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്ചയിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും മറുപടി ലഭിച്ചില്ല എന്നതിന്റെ പേരിൽ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കിൽ കരിമണൽ കടത്തുകയായിരുന്നുവെന്നു കുഴൽനാടൻ ആരോപിച്ചു. ലക്ഷക്കണക്കിന് ടൺ മണലാണ് കടത്തിയത്. ഒരു ടിപ്പർ ലോറിയിൽ മണ്ണടിക്കണമെങ്കിൽ പോലും 4000-5000 രൂപ കൊടുക്കേണ്ടിയിടത്താണ് 1200 രൂപയ്ക്ക് ഒരു ലോഡ് കരിമണൽ കെഎംഎംഎല്ലിന് നൽകിയിരുന്നത്. ഇവിടെ നിന്ന് സിഎംആർഎല്ലും ഐആർഇല്ലും സംയുക്തമായി രൂപീകരിച്ച കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നുവെന്നും കുഴൽനാടൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളിയിൽ ഖനനം നടത്തിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനായിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു. കോടികൾ കൊടുത്തതായി സിഎംആർഎല്ലിൻ്റെ പട്ടികയിൽ കാണുന്ന ‘പിവി’ പിണറായി വിജയനാണെന്നും കരിമണൽ നൽകിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും കുഴൽനാടൻ ആവർത്തിച്ചു.

Advertisement
inner ad

Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു

Published

on

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Continue Reading

Kerala

നടൻ കാളിദാസ് ജയറാം വിവാഹിതനായി

Published

on

തൃശൂർ: ജയറാമിൻ്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലും ദീർഘകാല സുഹൃത്തുമായ തരിണി കലിംഗരായർ ആണ് വധു. ഗുരു lവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്‌തർ കല്യാണത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താ
രിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇ രുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.

Advertisement
inner ad
Continue Reading

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Featured