അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് മാത്യു കുഴൽനാടൻ എം എൽ എ

തിരുവനന്തപുരം : യാത്രാമധ്യേ അപകടത്തിൽപ്പെട്ട് വഴിയിൽ കിടന്നായാളെ ആശുപത്രിയിൽ എത്തിച്ചു മാത്യു കുഴൽനാടൻ എം എൽ എ.ശ്രീകാര്യത്തെ ഒരു പാർട്ടി പരിപാടി കഴിഞ്ഞ് മണ്ഡലത്തിലേയ്ക്ക് പോകുകയായിരുന്നു മാത്യു കുഴൽ നാടൻ എം.എൽ.എ.
കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി അജയ് കുര്യാത്തിയും ഉണ്ടായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന വാഹനം കാര്യവട്ടം എത്താറായപ്പോൾ ഒരു ചെറിയ ആൾക്കൂട്ടം കണ്ടു
വാഹനത്തിൽ നിന്നിറങ്ങിയ അവർ കണ്ടത് ഒരു ബൈക്ക് ആക്സിഡൻ്റിൽ പെട്ട് പരുക്കുകളോടെ റോഡിൽ കിടക്കുന്ന യുവാവിനെയാണ്.

ഉടൻ തന്നെ തൻ്റെ കാറിൽ പരിക്കേറ്റ യുവാവിനെ കയറ്റി ആശുപത്രിയിൽ കയറ്റാൻ തുടങ്ങിയപ്പോൾ ഒരു ആംബുലൻസ് ഹൈവേ വഴി കടന്ന് വന്നു.
അവർ ചേർന്ന് യുവാവിനെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിലേയ്ക്ക് വിട്ടു.

Related posts

Leave a Comment