കനത്ത മഴയിൽ ദുരന്തം വിതച്ച മൂവാറ്റുപുഴയിൽ അടിയന്തിര സഹായമെത്തിക്കണമെന്ന് ഡോ മാത്യു കുഴൽ നാടൻ എം എൽ എ

മൂവാറ്റുപുഴ : കനത്ത മഴയിൽ  ദുരന്തം വിതച്ച മൂവാറ്റുപുഴയിൽ അടിയന്തിര സഹായമെത്തിക്കണമെന്ന് ഡോ മാത്യു കുഴൽ നാടൻ എം എൽ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് എം എൽ എ കത്ത് നൽകി. മൂവാറ്റുപുഴ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകൾ തകർന്നു വാസയോഗ്യമല്ലാതായി , കൃഷിയിടങ്ങൾ നശിച്ചതായും എം എൽ എ പറഞ്ഞു.  കാറ്റിൽ വീടുകൾക്കും കൃഷിയിടങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി അടിയന്തിര സഹായം എത്തിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Related posts

Leave a Comment