Connect with us
,KIJU

Ernakulam

മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനത്തെ ആക്ഷേപിച്ചിട്ടില്ല; മലക്കം മറിഞ്ഞ് സി.എന്‍.മോഹനന്‍

Avatar

Published

on

കൊച്ചി: മാത്യു കുഴല്‍നാടൻ എംഎൽഎക്ക് എതിരായ ആരോപണത്തിൽ മലക്കം മറിഞ്ഞ് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനൻ. മാത്യു കുഴൽനാടന്‍റെ നിയമസ്ഥാപനത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് വക്കീല്‍ നോട്ടിസിന് മറുപടിയായി മോഹനൻ വ്യക്തമാക്കുന്നത്.

മാത്യു കുഴല്‍നാടൻ പങ്കാളിയായ കെഎംൻപി സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങളാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്ത സമ്മേളനത്തിൽ ഉന്നയിച്ചത്. എന്നാൽ നിയമ സ്ഥാപനത്തെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രമാണ് ഉന്നയിച്ചത് എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്. മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു.നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്‍റെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

Advertisement
inner ad

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Ernakulam

നവകേരള സദസ് :
പഞ്ചായത്തുകൾ പണം അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published

on

കൊച്ചി:നവ കേരള സദസിനായി തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഭരണസമിതി തീരുമാനത്തിലെ വിരുദ്ധമായി സെക്രട്ടറിമാർ പണം നൽകരുത്.

Advertisement
inner ad

കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നോട്ടീസ് അയക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. കേസ് ഡിസംബർ 7 ലേക്ക് വീണ്ടും മാറ്റി.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Published

on

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി:എളമക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Advertisement
inner ad

കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.

Advertisement
inner ad
Continue Reading

Featured