പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർപൂട്ടിച്ച കട തുറന്നു

കണ്ണൂർ: മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു. ഭരണത്തിന്റെ തണലിൽ സിഐടിയു ​ഗൂണ്ടകൾ നടത്തുന്ന അഴിഞ്ഞാ‍
ട്ടങ്ങൾക്കെതിരേ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രക്ഷോഭങ്ങളുടെയും പ്രതിഷേധത്തിന്റെയും ഫലമാണ് പൂട്ടിയ കട തുറക്കാനുള്ള തീരുമാനത്തിനു പിന്നിൽ. സംരഭകർക്കെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന കൈയാങ്കളിക്കെതിരേ ആയിരുന്നു കോൺ​ഗ്രസ് പ്രതിഷേധം. ഇതേത്തുടർന്ന്
ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്.
സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്. സിഐടിയു സമരം ചെയ്ത് കടയടച്ചത് മാധ്യമങ്ങളാണു പുറത്തുകൊണ്ടുവന്നത്. അതേത്തുടർന്ന് കോൺ​ഗ്രസ് പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. കടയിലേക്കു സാധനങ്ങൾ ഇറക്കുന്നതിനും ഇവിടെ നിന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകാനും സിഐടിയുക്കാർ അനുവദിച്ചിരുന്നില്ല. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ അടിച്ചോടിക്കുകയും ചെയ്തു.
ഒത്തുതീർപ്പ് അനുസരിച്ച് കടയ്ക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് തന്നെയായിരിക്കും. വലിയ വാഹനത്തിൽ നിന്ന് വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കായിരുന്നു. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കുമെന്നും ചർച്ചയിൽ ധാരണയായി. കടയിലെത്തുന്നവർക്കുണ്ടായിരുന്ന ഊരു വിലക്കും പിൻവലിക്കും.

Related posts

Leave a Comment