Connect with us
48 birthday
top banner (1)

Kerala

മാതാ അമൃതാനന്ദമയി 70-ാം ജൻമദിനം നാളെ; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി

Avatar

Published

on

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 70-ാം ജൻമദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മാതാ അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. ഒക്ടോബർ 3 ന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ നടക്കുക. ഇതിനു മുന്നോടിയായി ഒക്ടോബർ 2 ന് വൈകീട്ട് 5 ന് പ്രഭാഷണങ്ങൾ, മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ധ്യാനം, വിശ്വശാന്തി പ്രാർത്ഥനകൾ, അമൃത സർവകലാശാലയുടെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമത്തിന്റെ പുതിയ വെബ്‌സൈറ്റിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം എന്നിവ നടക്കും.പിറന്നാൾ ദിനമായ ഒക്ടോബർ 3 ന് രാവിലെ 5 ന് മഹാഗണപതി ഹോമം, 7 ന് സത്‌സംഗം, 7.45 ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, 9 മണിക്ക് ഗുരുപാദപൂജ എന്നിവയുണ്ടാകും. തുടർന്ന് മാതാ അമൃതാനന്ദമയി ദേവി ജൻമദിന സന്ദേശം നൽകും. ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയുമുണ്ടാകും. 11 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ‘ വേൾഡ് ലീഡർ ഫോർ പീസ് ആന്റ് സെക്യൂരിറ്റി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമർപ്പിക്കും. തുടർന്ന് അമൃതകീർത്തി പുരസ്‌കാര വിതരണം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം, 300 പേർക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും. മാതാ അമൃതാനന്ദമയി മഠം എല്ലാവർഷവും നൽകിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഈ വർഷം 300 പേർക്കുള്ള ചികിത്സാ സഹായം നൽകുന്നതെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. കരൾ,ഹൃദയം,മജ്ജ,കാൽമുട്ട് മാറ്റിവെയ്ക്കൽ, ക്യാൻസർ ചികിത്സ തുടങ്ങിയവയ്ക്കുള്ള ചികിത്സാ സഹായമാണ് 300 രോഗികൾക്ക് ലഭിക്കുക. ശാന്തിയുടെ ചെറുമൺതരികൾ ( ഗ്രെയിൻസ് ഓഫ് പീസ് ) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുൾപ്പെട്ട 193 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികൾ ജൻമദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന മണ്ണിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും കൂട്ടിച്ചേർത്ത് അതിനുള്ളിൽ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതാത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ 70 വ്യക്തികളുടെ ജൻമദിന ആശംസകൾ ജൻമദിനാഘോഷവേദിയിൽ പ്രദർശിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured