”മോളേ ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല”

കൊച്ചി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മറ്റേണിറ്റി ഫോട്ടോഷൂട്ട് . നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ആര്യ എന്ന യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഭർത്താവ് വിനീതിനൊപ്പമാണ് ആര്യയുടെ ഫോട്ടോ ഷൂട്ട്. രേഷ്മ മോഹനാണ് ഈ വൈറൽ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾക്ക് നേരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ മകൻ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ആര്യയു വിനീതും.

രണ്ടു തവണ അബോർഷൻ ആകുകയും വയറിന്റെ പേരിൽ പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിയും വന്നിരുന്ന യുവതിയാണ് ആര്യയെന്നു രേഷ്മ ഒരു അഭിമുഖത്തിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ആര്യയുമായ് പരിചയത്തിലായതെന്നും ഈ ഗർഭകാല ചിത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഭീഷണികോളുകൾ വന്നിരുന്നുവെന്നും രേഷ്മ പറയുന്നു.
‘രണ്ട് തവണ അബോർഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങൾ കാണേണ്ടത്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ. വിനീതിനും ആര്യയ്ക്കും ഏറെ സ്‌പെഷലായിരുന്നു ആ നിമിഷങ്ങൾ. മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗർഭിണിയായത്. മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക്. ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു. കണ്ടാൽ ഗർഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. ആ പരിഹാസങ്ങൾക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും- രേഷ്മ പറഞ്ഞു.

Related posts

Leave a Comment