14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിയുടെ വിലയിൽ വർധന

ചെന്നൈ: 14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയർത്തി.എല്ലാ തീപ്പെട്ടി നിർമാണ കമ്പനികളും സംയുക്തമായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.വില വർധനവ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ ഒരു വില ഒരു രൂപയായിരുന്നു.നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വർധിപ്പിച്ചത്.ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് നിർമാതാക്കൾ പറയുന്നു.

തീപ്പെട്ടി നിർമിക്കാൻ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണ്. ഇതിൽ പലതിന്റെയും വില കഴിഞ്ഞ 14 വർഷത്തിനിടെ ഇരട്ടിയിലേറെ വർധിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഗണ്യമായി വർധിച്ചതായും നിർമാണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു.

Related posts

Leave a Comment