Pathanamthitta
തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ക്ഷേത്രത്തില്‍ വന്‍ മോഷണം
തിരുവല്ല: ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിതുറന്ന മോഷ്ടാക്കള്‍ ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. മോഷണം പതിവാണെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.പുലര്‍ച്ചെ അഞ്ചുമണിയോടെ മേല്‍ശാന്തി ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും പിത്തള പറയും ഉള്‍പ്പെടെ മോഷണം പോയതായി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.ആര്‍. ശശികുമാര്‍ പറഞ്ഞു. മോഷണ മുതല്‍ കൊണ്ടുപോകുവാന്‍ തസ്‌കരസംഘം ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായി പൊലീസിന് സംശയമുണ്ട്.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മോഷണം പതിവായതോടെ ക്ഷേത്രത്തില്‍ വാച്ചറെ നിയോഗിക്കുവാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.പ്രദശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
Kerala
ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ശബരിമല: ശരണംവിളിയാൽ മുഖരിതമായ ശബരിമലയിൽ ഭക്തലക്ഷങ്ങൾക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക് തെളിഞ്ഞു. വൈകിട്ട് 6:45ഓടെയാണ് പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. മകരജ്യോതി ദര്‍ശിക്കാന്‍ പത്ത് വ്യൂ പോയിന്‍റുകളാണ് ഒരുക്കിയിരുന്നത്. തിരുവാഭരണ പേടകവും വഹിച്ചുള്ള ഘോഷയാത്ര പതിനെട്ടാംപടിക്ക് താഴെ എത്തിയതിന് പിന്നാലെ. മേൽശാന്തിയും തന്ത്രിയും ചേർന്ന് ഒന്നാം പേടകം ഏറ്റുവാങ്ങി. തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് എത്തിച്ച് അയ്യപ്പന് ചാർത്തി ദീപാരാധന നടന്നു. ഇതിന് പിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.ഇന്ന് മുതൽ അഞ്ച് ദിവസം വിളക്കുത്സവം നടക്കും.
Kerala
പത്തനംതിട്ട പീഡന കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; അറസ്റ്റിലായ പ്രതികളുടെ എണ്ണം 44 ആയി
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി. ഇനി 15 പേർ കൂടി പിടിയിലാകാനുണ്ടെന്ന് ഡിഐജി അജിത ബീഗം പറഞ്ഞു. പിടിയിലാകാനുള്ളവരില്‍ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. കേസില്‍അഞ്ചുവർഷത്തെ പീഡന വിവരങ്ങളായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
Pathanamthitta
മകരവിളക്ക് ദിനത്തിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിൻ്റെ ഭക്ഷണ വണ്ടി
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമേകാൻ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ഒരു ലക്ഷം ഭക്ഷണപ്പൊതികളുമായി ഭക്ഷണ വണ്ടി തയാറാക്കിയിരിക്കുന്നു. ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്നുനേരങ്ങളിൽ ദർശനത്തിന് എത്തുന്ന സ്വാമിമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് കെഎസ്ആർടിസി ജീവനക്കാർക്കും ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഈ ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നത്.
ഇന്ന് രാവിലെ 7 മണിക്ക് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വച്ച് കെപിസിസി നയ രൂപീകരണ സമിതിയുടെ ചെയർമാൻ ശ്രീ. ജെ എസ് അടൂര് ഫ്ലാഗ് ഓഫ് കർമ്മം നടത്തി ഉദ്ഘാടനം ചെയ്തു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീ. നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ്,നജീം രാജൻ, മനു തയ്യിൽ,സുനിൽ യമുന, സുഹൈൽ നജീബ്, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ,അൻസിൽ സഫർ അജ്മൽ കരിം,ഷിഹാബ് വലംഞ്ചുഴി,സഞ്ചു റാന്നി, ഷെഫിൻ ഷാനവാസ്, അജ്മൽ അലി എന്നിവർ നേതൃത്വം നൽകി
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login