Connect with us
top banner (3)

Kerala

മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ വൻ പ്രതിഷേധം; നാട്ടുകാർ റോഡ് ഉപരോധിച്ചു

Avatar

Published

on

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വൻ പ്രതിഷേധം. മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിന് മന്ത്രിമാർ എത്തിയതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്.

രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികൾ. നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ചവരോടെ ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രിമാർ മടങ്ങി.അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരവധിപേരാണ് അപകടങ്ങളിൽ മരിച്ചത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു. നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്.ബാംബൂ ബോയ്സ്, അണ്ണൻ തമ്ബി, കിംഗ് ലയർ, ഫാന്റം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കാലം കാർട്ടൂണിസ്റ്റ് ടോംസിന്റെ കൂടെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

‘ഒരുപാടു ചിരിയോർമകള്‍… വേദികളിലും, ചാനല്‍ പരിപാടികളിലും… സുഹൃത്ത് കോട്ടയം സോമരാജിന് വിട…’ എന്ന് കുറിച്ച്‌ നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു

Published

on

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.

വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured