Connect with us
48 birthday
top banner (1)

Idukki

ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

Avatar

Published

on

ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.

Idukki

ഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി

Published

on


ഇടുക്കി: ഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതല്‍ ആണ് കാണാതായത്. തമിഴ്‌നാട് ബോഡി നായ്ക്കന്നൂരില്‍ കുട്ടികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡി നായ്ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പൊലീസും ബന്ധുക്കളും തമിഴ്‌നാട്ടില്‍ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Idukki

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസ്

Published

on

ഇടുക്കി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ബിജു ബാബു പല തവണ വാഹനത്തില്‍ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പൊലീസ് ആണ് കേസെടുക്കുകയായിരുന്നു. അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സിവി വർഗീസ് അറിയിച്ചു.

Continue Reading

Death

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Published

on

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് പുറത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. ഉപ്പുത്തറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ്(80) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയില്‍ ചീന്തിലാര്‍ നാലാം മൈല്‍ ഏറമ്പടത്തിന് സമീപമാണ് അപകടം നടന്നത്.
ബസ് റോഡിലെ വളവിലെത്തിയപ്പോള്‍ സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Featured