ഉത്തർപ്രദേശിൽ കൂട്ട രാജി ; ഒരു ബി.ജെ.പി മന്ത്രി കൂടി രാജിവെച്ചു

ലഖ്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയിൽ വീണ്ടും രാജി. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിങ് സെയ്‌നിയാണ് ഇന്ന് രാജിവെച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എം.എൽ.എമാരാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടുന്നത് ബി.ജെ.പിക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജിവെച്ചത്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ രാജി. കൂടുതൽ പേർ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരും മന്ത്രിമാരും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ബ്രജേഷ് പ്രജാപതി, റോഷൻ ലാൽ വർമ, ഭഗ് വതി സാഗർ, മുകേഷ് വർമ, വിനയ്ശാക്യ, തുടങ്ങിയവരാണ് നേരത്തെ രാജിവെച്ചത്.

Related posts

Leave a Comment