മേരി കോമിന്റെ മെഡലുകൾ ഖത്തർ മ്യൂസിയത്തിന് സമ്മാനിച്ചു

ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം തന്റെ മെഡലുൾപ്പെടെയുള്ള അം​ഗീകാരങ്ങൾ ഖത്തർ ഒളിമ്പിക്‌സ് സ്‌പോർട്‌സ് മ്യൂസിയത്തിന് സമ്മാനിച്ചു. മെഡലിന് പുറമെ മത്സരത്തിനുപയോഗിച്ചിരുന്ന ഗ്ലൗ്‌സ്, ജഴ്‌സി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സ്‌പോർട്‌സ് മ്യൂസിയത്തിലേക്ക് നൽകിയത്. മ്യൂസിയത്തിൽ ഇവ പ്രദർശനത്തിന് വെക്കും. ദോഹയിൽ ഇന്ന് നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഇവ മ്യൂസിയം അധികൃതർക്ക് കൈമാറി. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസും ചടങ്ങിൽ സംബന്ധിച്ചു. സച്ചിൻ ടെണ്ടുൽക്കർ, പി.വി സിന്ധു എന്നിവരുടെ ചിത്രങ്ങളും മ്യൂസിയത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

Related posts

Leave a Comment