വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി അധ്യാപികയെ പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. എരവന്നൂർ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഘം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഭർത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയതോടെ ഒരുമിച്ച്‌ താമസവും തുടങ്ങി. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related posts

Leave a Comment