കല്യാണം കച്ചവടമല്ല ; സ്ത്രീധനവിരുദ്ധ കൂട്ടായ്മ നാളെ

തിരുവനന്തപുരം: കല്യാണം കച്ചവടമല്ല’ എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കൂട്ടായ്മ നാളെ നടക്കും. സാമൂഹിക മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്ന ദുരാചാരം എന്ന നിലയിൽ സ്ത്രീധനത്തെ ഇല്ലായ്‌മ ചെയ്യാനുള്ള സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്താണ് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം സ്ത്രീധന വിരുദ്ധ കൂട്ടായ്മയും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ പ്ളാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ കെ.കെ കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിക്കും.പരിപാടിയുടെ ലോഗോ പ്രകാശനം മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ബോധന സന്ദേശം നൽകും. യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, ബിഷപ് ടോണി നീലങ്കാവിൽ, ഡോ. ഹുസൈൻ മടവൂർ, വി.പി സുഹൈബ് മൗലവി, ഇഖ്‌ബാൽ വലിയ വീട്ടിൽ, ബ്രിജേഷ്. ഡി.കെ, അഡ്വ. പി. സിയാവുദ്ധീൻ, സണ്ണി കുരുവിള തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment