കഴിഞ്ഞ വർഷം പയ്യന്നൂരിൽ കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം കണ്ടെത്തി ; കാമുകൻ റഹ്‌മാന്‌ വേറെ മൂന്ന് ഭാര്യമാർ കൂടെ ഉണ്ടെന്ന് പോലീസ്

കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന്കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി.
ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ൻ ഹൗ​സി​ൽ പ്ര​സ​ന്ന (49)യെ​ ഇളമ്പച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ൽ നിന്നാണ് പോലീസ് കണ്ടെത്തി​യ​ത്.

പാചക തൊഴിലാളിയായ പ്രസന്ന പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇറങ്ങിയതായിരുന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല. ​അതിനിടെ തൃ​ക്ക​രി​പ്പൂ​ർ മാ​ണി​യാ​ട്ട് വാ​ട​ക ക്വാർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ൾ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന് പോലീസിന് ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുമിച്ച്‌ പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച്‌ നാടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. എന്നാൽ ഇരുവരും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം പുലർത്താതിരുന്നത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി പോലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പുറത്തി​റ​ക്കി​യി​രു​ന്നു.

എന്നാൽ, രണ്ടു ദിവസം മുൻപ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് മലപ്പുറം കാലടിയിൽനിന്ന് പ്രസന്നയെ കണ്ടെത്തി. ഇവിടെ സു​ബൈ​ദ എ​ന്ന വ്യാജ പേരിൽ പേ​രി​ൽ ചാ​യ​ക്ക​ട നട​ത്തു​ക​യാ​യി​രു​ന്നു പ്ര​സ​ന്ന. അ​ബ്ദു​ൾ റ​ഹ്‌​മാ​ന് ഉ​ദു​മ, കു​ട​ക്, മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭാ​ര്യ​മാ​രു​ണ്ടെന്ന് പോലീസ് അറിയിച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​സ​ന്ന അ​ബ്ദു​ൾ റ​ഹ്‌​മാ​നോ​ടൊ​പ്പം പോകണമെന്ന് താൽപര്യം അറിയിച്ചതോടെ കോടതി അനുമതി നൽകി.

Related posts

Leave a Comment