Connect with us
48 birthday
top banner (1)

Kerala

മാർക്ക് ലിസ്റ്റ് തിരുത്തി ക്ലർക്ക് ഗസറ്റഡ് ഓഫീസറായി; മൃഗസംരക്ഷണ വകുപ്പിലെ ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്

Avatar

Published

on

തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് തിരുത്തി ക്ലർക്ക് ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിൽ നടന്ന ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്. വകുപ്പിലെ ചിക് സെക്സിങ്  ഇൻസ്ട്രക്ടർ തസ്തികയിലെത്താൻ ക്ലർക്കായിരുന്ന എൽ. രമാദേവി മാർക്ക് ലിസ്റ്റ് രജിസ്റ്ററിൽ തിരുത്തൽ വരുത്തിയത് നേരത്തെ വൻ വിവാദമായിരുന്നു. 96 ശതമാനം മാർക്കുള്ള എൽ. രമാദേവിയുടെ മാർക്ക് 99 ശതമാനമാക്കിയായിരുന്നു രേഖകളിലെ തിരിമറി. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു സ്വകാര്യ ചാനലാണ് ഗൂഢാലോചനാ തെളിവുകൾ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് നേരത്തെ നിയമസഭയിൽ ചോദ്യം വന്നപ്പോൾ, സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം കോഴ്സിൻ്റെ വിശദാംശങ്ങള്‍ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മറുപടി നൽകിയിരുന്നു. രേഖകൾ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണവും നടന്നില്ല. എന്നാൽ, വീണ്ടും വാർത്തകൾ പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം പേരൂർക്കട പൊലീസിൽ മൃഗസംരക്ഷണ വകുപ്പ് പരാതി നൽകി. രേഖകൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ പരാതി നൽകിയിരിക്കുന്നത്.
ചിക് സെക്സിങ് ഇൻസ്ട്രറാകാൻ 98 ശതമാനം മാർക്കോടെയാണ് കോഴ്സ് പാസാകേണ്ടത്. 96 ശതമാനം മാർക്കുള്ള രമാദേവിക്ക് 99 ശതമാനമുണ്ടെന്നും നിയമനം നൽകാമെന്നും മൃഗസംരക്ഷവകുപ്പ് ഡയറക്ടേറ്റിലേക്ക് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ. എന്നാൽ ഏത് ഉദ്യോഗസ്ഥനാണിതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തിരുത്തിയ രേഖയുടെ പകർപ്പ് 2016ൽ വിവരാവകാശ നിയമപ്രകാരം അപേക്ഷകർക്ക് നൽകിയിട്ടുണ്ട്. ഈ രേഖയിലാണ് രമാദേവിയുടെ പേരിന് നേരെ തൊട്ടടുത്ത വർഷം 99 ശതമാനം മാർക്ക് നേടിയ ജെസ്സിയുടെ മാർക്ക് ചേർത്ത് വച്ച് രേഖയുണ്ടാക്കിയത്. തട്ടിപ്പ് വിവരം മൂടിവയ്ക്കാനായി പിന്നീട് മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം. കുടുപ്പനക്കുന്നിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ചിക് സെക്സിങ് കോഴ്സ് പാസാവരുടെ മാർക്കും പൂർണവിവരങ്ങളും നിയമസഭയിൽ ആവശ്യപ്പെട്ട കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് രേഖകളൊന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മൃഗസംരക്ഷവകുപ്പ് മന്ത്രി മറുപടി നൽകിയത്. 2016 ൽ വിവരാവകാശ പ്രകാരം രേഖകള്‍ നൽകിയ വകുപ്പാണ് നിലപാട് മാറ്റുന്നത്.
രേഖകളുടെ കസ്റ്റോഡിയൻ കുടപ്പനക്കുന്നിലെ മാനേജുമെൻ്റ് ട്രെയിനിംഗ് സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. പരീക്ഷയെഴുതിയവരെ രേഖകള്‍ നശിപ്പിക്കണമെങ്കിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ അനുമതി വേണം. അങ്ങനെ ഒരു അനുമതി നൽകിയിട്ടില്ല. രമാദേവിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയിലും വകുപ്പ് പറയുന്നത് രേഖകളൊന്നും ഓഫീസിലില്ലെന്നാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Fashion

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം; ക്യാമ്പസിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച്

Published

on

വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നിരാഹാര സമരം പുരോഗമിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോകുൽദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിദ്ധാർത്ഥന്റെ മരണവും എസ്എഫ്ഐയുടെ പങ്കും പുറംലോകത്തേക്ക് എത്തിച്ചത് കെഎസ്‌യുവായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും ഇന്ന് ആരംഭിക്കും.

അതേസമയം, യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Kerala

ഡീൻ പറഞ്ഞത് പച്ചക്കള്ളം: സിദ്ധാർഥന്റെ മരണം ആരും അറിയിച്ചില്ല

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെതിരെ സിദ്ധാർഥന്റെ കുടുംബം രംഗത്ത്. കോളജിൽ നിന്ന് ആരും മരണവിവരം അറിയിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നതായും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചു. നടപടി ഭയന്നാണ് ഇപ്പോൾ ഡീൻ ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ വന്നപ്പോൾ ഡീൻ ഒരു കാര്യവും ചോദിച്ചിട്ടില്ല. ഫോൺ ചെയ്തു സംസാരിച്ചിട്ടില്ല. സിദ്ധാർഥൻ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഡീൻ വീട് സന്ദർശിച്ചത്. ഒരാഴ്ചയ്ക്കിടെ ഒരിക്കൽ പോലും മാതാപിതാക്കളോട് ഡീൻ സംസാരിച്ചിട്ടില്ല. ഡീൻ വീട്ടിൽ വരുന്നതിനു മുൻപ് നെടുമങ്ങാട് സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ വീട്ടിൽ വന്നിരുന്നു. സിദ്ധാർഥന്റെ ഡീൻ ഇവിടെ വരുന്നതിൽ നിങ്ങൾക്കു വല്ല പ്രശ്നവും ഉണ്ടോ എന്നു ചോദിച്ചു. എനിക്കെന്തു പ്രശ്നം എന്ന് മറുപടി നൽകി. ഒരു മണിക്കൂറിനുശേഷം നെടുമങ്ങാട് എസ്ഐയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇവിടേക്ക് എത്തിയത്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാമെന്നു പറ‍ഞ്ഞുവെന്നും   ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാർഥന്റെ മൃതദേഹത്തിനൊപ്പമെങ്കിലും ഡീനിനു വരാമായിരുന്നല്ലോ എന്നും പിതാവ് ജയപ്രകാശ് ചൂണ്ടിക്കാട്ടി.  പിജി വിദ്യാർഥികളാണ് മരണവിവരം അറിയിച്ചത്. ആ സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്ന നിർദേശം ഡീനിന് കിട്ടിക്കാണില്ല. ഇപ്പോൾ അവരെ സംരക്ഷിക്കുന്നവരിൽ നിന്ന് ഡീനിനു കൃത്യമായ നിർദേശം ലഭിച്ചു കാണുമെന്നും ജയപ്രകാശ് പറഞ്ഞു.  ഇത് ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം നടന്ന സംഭവമല്ല. മൂന്നു ദിവസമെടുത്തു നടന്ന സംഭവമാണ്. അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു എന്നാണ് അറിയാനായത്. 50 മീറ്റർ അപ്പുറത്താണ് ഹോസ്റ്റൽ വാർഡനായ ഡീൻ താമസിക്കുന്നത്. എന്നിട്ടും അറിഞ്ഞില്ലെന്നു പറയുന്നുവെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി.

Continue Reading

Featured