‘കേരളത്തിൽ മാർക്ക് ജിഹാദ്’; വിവാദ പരാമർശവുമായി സംഘപരിവാർ പ്രൊഫസർ

കേരളത്തിൽ മാർക്ക് ജിഹാദാണെന്ന വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ. കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയത്.

ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പാണ്ഡെയുടെ വിവാദ പരാമർശം. കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഇത്തവണ ആദ്യ റാങ്ക് പരിധിയിൽ തന്നെ സർവകലാശാലയിൽ പ്രവേശനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫസർ വിവാദ പരാമർശം നടത്തിയത്. അതിനിടെ, പ്രഫസറുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment