മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആളൊഴിഞ്ഞപറമ്പിൽ വില്പനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ച എട്ടരക്കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിപണയിൽ ഏകദേശം ഇതിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.ചില്ലറ വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി സൂക്ഷിച്ച കഞ്ചാവാണന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു..

Related posts

Leave a Comment