Connect with us
48 birthday
top banner (1)

Cinema

‘മാർക്കോ’ തമിഴ് ടീസർ പുറത്തുവിട്ടു

Avatar

Published

on

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷൻ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ്സിനിമക്ക് പുതിയ അനുഭവമായി മാറിയിരിക്കുന്നു.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു സിനിമകളിലേയും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നതാണ് ഈ ചിത്രം. ഒരു പാൻ ഇൻഡ്യൻ സിനിമയെന്നു വിശേഷിപ്പിക്കാം. ഇന്ത്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു.

Advertisement
inner ad

Cinema

ജാഫർ ഇടുക്കിയും അജുവർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആമോസ് അലക്സാണ്ഡർ’ ചിത്രീകരണം ആരംഭിച്ചു

Published

on

ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവർത്തകർ അണിയാ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി. ഷാജി -ശോഭന,നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേർന്നുർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാദിർഷാ കലാഭവൻ ഷാജോൺ, അജുവർഗീസ്, സുനിൽ സുഗത, ഈ ചിത്രത്തിലെ നായിക താര’, കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ. രാജൻ വർക്കല. നാസർ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹൈദർ അലി ആമുഖ പ്രസംഗവും. നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങുകൾക്കു ശേഷമാണ് നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ആമോസ് അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നതുമായിരിക്കും. അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക.
ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ ‘ സംഗീതം – മിനി ബോയ്. ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്’ മേക്കപ്പ് – നരസിംഹസ്വാമി. കോസ്റ്റ്യും – ഡിസൈൻ -ഫെമിനജബ്ബാർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം . സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു
വാഴൂർ ജോസ്. ഫോട്ടോ. അനിൽ വന്ദന

Continue Reading

Cinema

ക്ഷത്രിയ സമുദായത്തെ അപമാനിച്ചു; ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്

Published

on

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്. ചിത്രത്തില്‍ ഷെഖാവത്ത് എന്ന വാക്ക് വില്ലന്റെ കുടുംബപ്പേരായി ഉപയോഗിച്ചതില്‍ രജപുത്ര നേതാക്കള്‍ രോഷാകുലരാണ്. ഇതിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചുവെന്നാണ് രാജ്പുതിന്റെ ആരോപണം. ഫഫദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്.

‘ഷെഖാവത്ത്’ എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച്, സിനിമയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് രാജ്പുത് പുഷ്പയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഷെഖാവത്ത് എന്ന കഥാപാത്രത്തെ സിനിമയില്‍ മോശമായി അവതരിപ്പിക്കുന്നത് ക്ഷത്രിയര്‍ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണി സേന അണിയറ പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ‘ചിത്രം ക്ഷത്രിയര്‍ക്ക് കടുത്ത അപമാനമാണ് വരുത്തിയിരിക്കുന്നത്. ‘ഷെഖാവത്ത്’ സമുദായത്തെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമാമേഖല ക്ഷത്രിയരെ അപമാനിക്കുകയാണ്, അവര്‍ വീണ്ടും അതേ കാര്യം ചെയ്തു,’ അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Cinema

താര സംഘടനയായ അമ്മ പുതിയ മാറ്റങ്ങളിലേക്ക്

Published

on

കൊച്ചി: ജനുവരിയിൽ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനൊരുങ്ങി താര സംഘടനയായ അമ്മ. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്. കേരള പിറവി ദിനത്തില്‍ സുരേഷ് ഗോപി വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് കുടുംബസംഗമമെന്ന ആശയം പിറന്നത്.

ജനുവരിയിൽ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം. 506 അംഗങ്ങളും കുടുംബവും പരിപാടിയില്‍ പങ്കെടുക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമം. വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ദിഖിനേയും സംഗമത്തിലേക്ക് ക്ഷണിക്കും. പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. എക്‌സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ടതോടെ അഡ്‌ഹോക് കമ്മറ്റിയാണ് അമ്മയെ നയിക്കുന്നത്.

Advertisement
inner ad
Continue Reading

Featured