പ്രതിഷേധ മാര്‍ച്ച് നടത്തി


ഒതുക്കുങ്ങല്‍: കോവിഡ് വാക്‌സിന്‍ തിരിമറിക്ക് എതിരെ ഒതുക്കുങ്ങല്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി ഒതുക്കുങ്ങല്‍ പി എച്ച് സിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍ സി ദാസന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡണ്ട് എം വി സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ പൂന്തിരുത്തി മുഖ്യപ്രഭാഷണം നടത്തി. ഐ എന്‍ ടി യു സി ഒതുക്കുങ്ങല്‍ മണ്ഡലം പ്രസിഡണ്ട് ഹാഷിം ഗാന്ധി നഗര്‍ സനോജ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment