വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു


പരപ്പനങ്ങാടി:കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച്‌റോഡ് മില്ല്മൂല ജങ്ഷനടുത്തെ കാസ്മിസ് സണ്‍സിലെ പഴയകണ്ടത്തില്‍ സമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍(16)ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് അപകടം. വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ന്യൂകട്ട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. പുഴയില്‍ മുങ്ങിയ ഷിബിനെ കാണാതായതോടെ കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പുഴയില്‍ നിന്നും മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതാണ് ഷിബിന്‍. ദുബൈയിലുള്ള പിതാവ് സമീല്‍ ബാബു ഇന്ന്(തിങ്കള്‍) നാട്ടിലെത്തും. മാതാവ്: റജീന. സഹോദരങ്ങള്‍: റിസ സെമില്‍, മുഹമ്മദ് സമാന്‍.

Related posts

Leave a Comment