Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Thiruvananthapuram

ഓണാഘോഷ പരിപാടികൾ നടത്തി

Avatar

Published

on

മാറനല്ലൂർ : മാറനല്ലൂർ വടക്കേവിള യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കബഡി ടൂർണമെന്റിൽ ഒന്നാം സമ്മാനം നേടിയ ടീമിന് മാറനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്പോൺസർ ചെയ്ത ഉമ്മൻചാണ്ടി സ്മാരക ട്രോഫിയും 8000 രൂപ കാഷ് സമ്മാനവും നൽകി.

മാറനല്ലൂർ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജാഫർ ഖാൻ ആണ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. മാറനല്ലൂർ ഊരൂട്ടമ്പലം മണ്ഡലം പ്രസിഡന്റുമാരായ നക്കോട് അരുൺ, ഊരൂട്ടമ്പലം വിജയൻ, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായ അനൂപ്,ശ്രീകാന്ത്, ശ്രീജിത്ത്, മഹേഷ്, മനു, സൂര്യൻ, ജയകൃഷ്ണൻ, അഖിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു

Published

on

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.

നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ
സംസ്ഥാനത്തെ ഡയറ്റുകളിലെ ജീവനക്കാർക്ക് ശമ്പളമില്ല

അടിയന്തിരമായി ശമ്പള വിതരണം നടത്തണമെന്ന് എൻജിഒ അസോസിയേഷൻ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ ഡയറ്റുകളിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്
സംസ്ഥാനത്തെ ഡയറ്റുകളിൽ ശമ്പള വിതരണം മുടങ്ങാൻ കാരണമെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ഡയറ്റുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഉള്ള ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കുമായി കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് നൽകി വന്നിരുന്നത്. നിലവിൽ ശമ്പളം നൽകി വന്നിരുന്ന ശീർഷകം മരവിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണം സർക്കാരും ബന്ധപ്പെട്ട വകുപ്പും വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ യഥാക്രമം ചെലവഴിക്കുന്നതിലെ കെടുകാര്യസ്ഥതയാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ കാരണം.
തിരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ മാസത്തെ ശമ്പളം മാറിയതിനുശേഷം ആണ് ശീർഷകം മരവിപ്പിച്ചിരിക്കുന്നത്. ഇത് ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്. ധനകാര്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഇതിൽ വ്യക്തത വരുത്തേണ്ടതാണ്. പാർടൈം ജീവനക്കാർ മുതൽ ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ വരെയുള്ള ജീവനക്കാർക്ക് ശമ്പളം മാറുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യസ്ഥതയാണ്.
ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട ഡി.എയും സറണ്ടറുമില്ലാതെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.ശമ്പളം പോലും ലഭിക്കാതെ വരുന്നത് നാളിതുവരെയുള്ള ഭരണചരിത്രത്തിൽ ഒരു സർക്കാരിനും സംഭവിക്കാത്തതാണ്. വരുംദിനങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

crime

വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; പ്രതികള്‍ക്ക് വധശിക്ഷ

Published

on

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് പ്രതികളെ ശിക്ഷിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.

കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ച അല്‍ അമീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് മെയ് 16-ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ന്ന സ്വര്‍ണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. രാത്രിയില്‍ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ അന്ന് രാത്രി തന്നെ പോലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ല്‍ 14കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured