മരം വെച്ചുപിടിപ്പിച്ചു പ്രതിഷേധിച്ചു

പെരിന്തല്‍മണ്ണ :കേരള സര്‍ക്കാരിന്റെ മരം കൊള്ളക്കെതിരെ ഐ. എന്‍. ടി. യു. സി. യങ്ങ് വര്‍ക്കേഴ്‌സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസില്‍ മരതൈകള്‍ വച്ചുപിടിപ്പിച്ചു പ്രതിഷേധിച്ചു.പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.ഐ. എന്‍. ടി. യു. യങ്ങ് വര്‍ക്കേഴ്‌സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ടി. കെ. സദക്ക അദ്ധ്യക്ഷം വഹിച്ചു. മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ. ടി. ഗീത, കെ. സി. ഇ. എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍, പ്രകാശ് മലയത്ത്, വാസുദേവന്‍ മാട്രക്കല്‍, സിദ്ധീഖ് എന്‍. കെ,ജയന്‍ ചിത്രപുരി,പ്രകാശന്‍ പാതായ്ക്കര, അലി വാണിയില്‍, ഉനൈസ് തൂത തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment