വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

ഇരിമ്പിളിയം :ഗ്രാമ പഞ്ചായത്തിലെ 16ാം വാര്‍ഡ് (ആലുംകൂട്ടം) കക്കാട്ടില്‍ പള്ളത്ത് അമ്മിണി അമ്മ (77 വയസ്സ്) എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിനു മുകളിലാണ് ശക്തമായ കാറ്റിലും, മഴയിലും പെട്ട്, വീടിന് സമീപത്തെ വലിയ എണ്ണക്കര മരം കടയോടെ മരം പൊട്ടി വീണ് വീടിന്റെ അടുക്കള പുര്‍ണ്ണമായും, മേല്‍ക്കൂര ഭാഗികമായും തകര്‍ന്നത്. വയോവൃദ്ധയായ അമ്മിണി അമ്മയും, മകനും, മരുമകളും, പേരമക്കളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മകന്‍ കൂലിപ്പണി ചെയ്താണ് വൃദ്ധയായ മാതാവിനെയും, കുടുംബത്തെയും സംരക്ഷിക്കുന്നത്. മറ്റുഖരു മാന മാര്‍ഗ്ഗമില്ലാത്ത കുടുംബത്തിന് തല ചായ്ക്കാനുണ്ടായിരുന്ന വീടാണ് തകര്‍ന്നത്.2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫീസില്‍ വിവരം അറിയിച്ച് സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് അമ്മുണ്ണി അമ്മയുടെയും, മണികണ്ഠന്റെയും കുടുംബം.

Related posts

Leave a Comment