സംവിധായകൻ മരക്കാറിന് പോകുമന്ന് ഭയം; താത്വികഅവലോകനത്തിന്റെ റിലീസ് മാറ്റിവച്ചു

പ്രിയദർശൻ-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം- റെക്കോർഡ് ബുക്കിങുകളും ഫാൻ ഷോകളുമായി തരംഗം സൃഷ്ടിക്കുകയാണ്.

ഡിസംബർ 2നാണ് ചിത്രം തിയറ്ററിലെത്തുക. അതിന്റെ പിറ്റേദിവസം റിലീസാവേണ്ടിയിരുന്ന ജോജു ജോർജ് നായകനാകുന്ന ‘ ഒരു താത്വിക അവലോകനം ‘ എന്ന സിനിമയുടെ സംവിധായകൻ അഖിൽ മാരാറിന്റെ മരക്കാറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഒരു താത്വിക അവവലോകനത്തിന്റെ റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണമാണ് അഖിൽ മാരാർ രസകരമായി പറയുന്നത്.

ഡിസംബർ മൂന്നിന് പടം റിലീസ് ചെയ്താൽ സംവിധായകനായ താൻ മരക്കാർ കാണാൻ പോകുമെന്ന ഭീഷണിയിൽ വീണാണ് നിർമാതാവ് റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയതെന്ന് അഖിൽ പറഞ്ഞു. ‘ സിനിമ സംവിധായകൻ ഒക്കെ ഇപ്പൊ… സിനിമയിൽ എത്തിച്ചത് ലാലേട്ടൻ ആണേ…’- അഖിൽ മാരാർ തന്റെ ലാലേട്ടൻ ഫാൻ ബോയ് മുഖം വെളിപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ…

ഡിസംബർ 3 ന് പടം ഇറക്കിയാൽ സംവിധായകൻ മരയ്ക്കാർ കാണാൻ പോകുമെന്ന ഭീഷണിയിൽ വീണ നിർമാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു..

സിനിമ സംവിധായകൻ ഒക്കെ ഇപ്പൊ..സിനിമയിൽ എത്തിച്ചത് ലാലേട്ടൻ ആണേ..

Related posts

Leave a Comment