ആശങ്കകൾ ഒഴിഞ്ഞു ;ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിൽ റിലീസ് ചെയ്യും

തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഒടുവിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനം.
സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആൻറണി പെരുമ്പാവൂരും നടൻ മോഹൻലാലും വിട്ടുവീഴ്ചക്ക് തയാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു.വിവിധ സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഡിസംബർ രണ്ടിന് തിയറ്റർ റിലീസ് ഉണ്ടാകും. ആൻറണിയുടേത് ഉദാര സമീപനമാണ്. എല്ലാ സിനിമകളും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment