മരക്കാറിനായി തിയേറ്ററുകളുടെ യുദ്ധം

കൊച്ചി: ഒ.ടി.ടിയിലേക്ക് പോയേക്കുമെന്ന സൂചന ശക്തമായതോടെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ചര്‍ച്ച. ഫിലിം ചേംബറാണ് നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരുമായി ചര്‍ച്ച നടത്തുക. ഇതിനായി പ്രസിഡന്റ് സുരേഷ് കുമാറിനെ ചര്‍ച്ചയ്ക്കായി ചേംബര്‍ ചുമതലപ്പെടുത്തി. മരക്കാര്‍ ഒടിടിയിലേക്ക് കൊടുക്കാന്‍ ചര്‍ച്ച നടക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു. തിയറ്ററുകള്‍ തുറന്ന പശ്ചാത്തലത്തിലും മരക്കാര്‍ പോലുള്ള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകുന്നത് ദോഷം ചെയ്യുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചെംബറിനെ അറിയിച്ചിരുന്നു.

Related posts

Leave a Comment