മരക്കാർ റിലീസ് ; ജീവനക്കാർക്ക് രണ്ടു ദിവസം അവധി നൽകി കമ്പനി

തമിഴിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ജീവനക്കാർക്ക് അവധി അനുവദിക്കുന്ന പതിവ് തമിഴ്‌നാട്ടിലെ കമ്ബനികൾക്കുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയായ മരയ്ക്കാറിന്റെ റിലീസ് ദിവസത്തിൽ ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി . ഒരു ദിവസമല്ല, രണ്ട് ദിവസമാണ് ജീവനക്കാർക്ക് കമ്പനി അവധി നൽകിയിരിക്കുന്നത്.

ചെന്നൈയിലെ പി.കെ. ബിസിനസ് സൊല്യൂഷൻസ് ആണ് ജീവനക്കാർക്ക് മരക്കാർ : അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കാണുന്നതിനായി ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിൽ അവധി നൽകിയിരിക്കുന്നത്.
കമ്ബനിയിലെ ഭൂരിഭാഗം പേരും ഈ ചിത്രം കാണുന്നതിന് അവധി ചോദിച്ചെന്നും എന്നാൽ അവധിയെടുക്കേണ്ടെന്നും സിനിമ കാണുന്നതിനായി രണ്ട് ദിവസത്തെ അവധി കമ്ബനി നൽകുകയാണെന്നുമാണ് കമ്ബനി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്.

മോഹൻലാൽ നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ റിലീസാണ് മരക്കാറിന്റേത്. അറുപതോളം രാജ്യങ്ങളിൽ വേൾഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അർമേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാൻസ് ഷോയും ചിത്രത്തിനുണ്ട്.

Related posts

Leave a Comment