‘ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഒരു ദിവസം’ പരിപാടിക്ക് മരട് നഗരസഭ തുടക്കം കുറിച്ചു

മരട് : “എന്റെ മരട് ക്ലീൻ മരട് “പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന ഉദ്ദേശത്തോടെ മരട് നഗരസഭ നടത്തുന്ന ‘ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഒരു ദിവസം’ പരിപാടിക്ക് ഒന്നാം ഡിവിഷനിൽ തുടക്കം കുറിച്ചു. വൈസ് ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള നോട്ടീസ് ഡിവിഷൻ കൗൺസിലർ ശാലിനി അനിൽ രാജിന് ചെയർമാൻ കൈമാറി. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ബെൻഷാദ് നടുവിലവീട്, പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, ദിഷ പ്രതാപൻ, റ്റി.എം. അബ്ബാസ്, മോളി ഡെന്നി , ബിന്ദു. ഇ. പി, ജയ ജോസഫ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് റ്റി.ആർ. ജിഷ അംഗങ്ങൾ മറ്റു ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൃത്തിയുള്ള പരിസരവും ആരോഗ്യമുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുന്നതിന് മരട് നഗരസഭ ഏറ്റെടുത്തിട്ടുള്ള ഈ ഉദ്യമത്തിന് എല്ലാ വിധ സഹകരണവും സഗരസഭാവാസികളിൽ നിന്നും ഉണ്ടാകണമെന്ന് ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ പറഞ്ഞു.

Related posts

Leave a Comment