മരട് നഗരസഭ ഡോക്സി ഡേ ആചരിച്ചു

മരട്: എലിപ്പനിയെ പൂർണ്ണമായും നിർമ്മാർജനം ചെയ്ത് നൂറ് ശതമാനവും എലിപ്പനി മരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭ യും ഹെൽത്ത് വിഭാഗവും സംയുക്തമായി ഡോക്സി ഡേ ആചരിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിനാണ് ശുചീകരണ തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കാർക്ക് ഡോക് സി സൈക്ലിൻ വിതരണം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ, തൊഴിലുറപ്പുകാർ തുടങ്ങി വിവിധ മേഘലകളിൽ എലിപ്പനി പോലുള്ള മാരകമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളവർക്ക് മരുന്ന് വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, കൗൺസിലർമാരായ ബേബി പോൾ, രേണുക ശിവദാസ്, പത്മപ്രിയ, ദിഷ പ്രതാപൻ, എ.ജെ.തോമസ്, ശോഭ ചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർ ഹണി തോമസ്, ജെ.എച്ച്.ഐമാരായ പ്രജിത്ത്, സജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment