കൃഷിക്ക് നിലമൊരുക്കി മാങ്കായി സ്കൂൾ മാതൃകയായി

മരട് നഗരസഭയിലെ 17-ാം ഡിവിഷനിൽ 2021 – 22 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഡിവിഷൻ കൗൺസിലർ ബേബി പോളിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കപ്പ, വാഴ, പടവലം പാവൽ, വഴുതന, വെണ്ട , പയർ, പീച്ചിൽ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ , കൗൺസിലർമാരായ ദിഷ പ്രതാപൻ, ശോഭ ചന്ദ്രൻ , പത്മപ്രിയ, രേണുക ശിവദാസ്, സി.വി. സന്തോഷ്, മുനിസിപ്പൽ എഞ്ചിനീയർ ബിജു, നഗരസഭ തൊഴിലുറപ്പ് വിഭാഗം ഓവർസീയർമാരായ നീമ, മെഹറു നിസ്സ, ഹെൽത്ത് ഇൻസ്പെക്ടർ ഹണി,മാങ്കായി സ്കൂൾ അധ്യാപികമാർ, തൊഴിലുറപ്പു ജോലിക്കാർ എന്നിവരുടെ കൂട്ടായ്മയിലാണ് പച്ചക്കറി വിത്ത്, വാഴ, കപ്പ എന്നിവ നട്ടത്. കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ ഇതൊരു മാതൃകയാവട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു.

Related posts

Leave a Comment