മാത്യൂസ് മാർ സേവേറി‌യോസ് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ചുമതലയേറ്റു

പരുമല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് ചുമതലയേറ്റു. പരുമല പള്ളിയിൽ ഇന്നു രാവിലെ നടന്ന ചടങ്ങിൽ സഭയൂടെ മുതിർന്ന മെത്രാന്മാരെല്ലാവരും പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ എന്നാണു തിരുമേനിയുടെ പുതിയ പേര്. ഇന്നലെയാണ് പുതിയ ഇടയനെ സഭ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഇന്നു രാവിലെ ആറു മണിക്കു പരുമല പള്ളിയിൽ തുടങ്ങിയ അഭിഷേക ചടങ്ങുകൾ നാലു മണിക്കൂറോളം നീണ്ടു.
കോട്ടയം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകാം​ഗമാണ്. കോട്ടയം സിഎംഎസ് കോളെജ്, സെറാംപുർ യൂണിവേഴ്സിറ്റി എന്നിവി‍ങ്ങളിൽ ഉന്നത പഠനം. റോമിലെ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നു പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
സ്രൈസ്തവ സഭയിലെ എല്ലാ സഹോദരന്മാരുമായും യോജിച്ചു മുന്നോട്ടു പോകുമെന്ന് പരിശുദ്ധ ബാവ സ്ഥാനാരോഹണത്തിനു മുൻപ് വ്യക്തമാക്കി. എല്ലാവരുമായും ഐക്യത്തോടും ദൈവ വിളിക്ക് സമരസപ്പെടുന്ന സ്നേഹ വാത്സല്യങ്ങളോടും പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു. കർശനമായ കോവിഡ് മാനദണ്ഡങ്ങളുണ്ടായിരുന്നതിനാൽ ചടങ്ങുകളിലേക്ക് സാധാരണ വിശ്വാസികൾക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ഓൺലൈനായി ലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകൾ വീക്ഷിച്ചു.

Related posts

Leave a Comment