Kerala
മാർ പവ്വത്തിൽ: കാർക്കശ്യത്തിന്റെ പ്രതിരൂപം

കോട്ടയം: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ഇടയൻ. ഇന്നുച്ചയ്ക്ക് കാലം ചെയ്ത ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തലിനെ അടുത്തറിയാവുന്നവർ വിലയിരുത്തുന്നത് അങ്ങനെ. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കു വേണ്ടി സുപ്രീം കോടതിയിൽ വരെ പോയിട്ടുണ്ട് അദ്ദേഹം. മദ്യ നിരോധനം, ന്യൂനപക്ഷ അവകാശ സംരക്ഷണം, വിദ്യാഭ്യാസ അവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ എടുത്തിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന്റെ വിദ്യാഭ്യാസാവകാശങ്ങളിൽ ഇത്രയധികം ഇടപെട്ടിട്ടുള്ള വേറൊരാളുമില്ല.
മതസൗഹാർദത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. നായർ സർവീസ് സൊസൈറ്റിയുമായി എല്ലാ കാലത്തും അടുത്ത സൗഹൃദം നിലനിർത്തിയിരുന്നു. മത സൗഹാർദം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിനെതിരേ ശക്തമായി രംഗത്തു വന്നു.
ചങ്ങനാശേരി അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷൻ ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമാണ്. 1930 ഓഗസ്റ്റ് 14ന് പൗവ്വത്തിൽ അപ്പച്ചൻ – മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. പുളിയാങ്കുന്ന് ഹോളി ഫാമിലി എൽപി സ്‌കൂൾ, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂൾ, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂൾ, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്. 1962 ഒക്ടോബർ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമിൽ വച്ച് പോൾ ആറാമൻ മാർപാപ്പായിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച്ബിഷപ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നായിരുന്നു സ്ഥാനാരോഹണം.
മാർ ആന്റണി പടിയറ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച്ബിഷപായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22വർഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ വലിയ ഇടയനായി.
കെസിബിസി പ്രസിഡന്റായി 1993 മുതൽ 1996വരെ അദ്ദേഹം പ്രവർത്തിച്ചു. 1994 മുതൽ 1998വരെ സിബിസിഐ പ്രസിഡന്റുമായിരുന്നു. 2007 മാർച്ച് 19നു വിരമിച്ച മാർ ജോസഫ് പവ്വത്തിൽ പിന്നീട് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ആധ്യാത്മിക, വിദ്യാഭ്യാസ മേലകളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
Featured
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Idukki
ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹര്‍ത്താല്‍

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.
Ernakulam
‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.
ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.
ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.
വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login