‘ മാപ്പിള മാപ്പിളയുടെ പണി ചെയ്താൽ മതി, പാർട്ടിയോട് കളിക്കാൻ നിൽക്കണ്ട ‘ ; എസ്ഐക്കെതിരെ സിപിഎം നേതാവിന്റെ ജാതി അധിക്ഷേപം

കൊല്ലം : കഴിഞ്ഞദിവസം ചക്കുവള്ളിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കി വസ്ത്രം ധരിക്കാതെ ഓട്ടോ ടാക്സി ഓടിച്ചതുമായി ബന്ധപ്പെട്ട എസ് ഐ യുടെ നേതൃത്വത്തിൽ താക്കീത് നൽകിയിരുന്നു. എന്നാൽ എസ്ഐക്ക് നേരെ ലോക്കൽ സെക്രട്ടറി തട്ടിക്കയറുകയായിരുന്നു.’ താൻ സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറി ആണെന്നും അതുകൊണ്ട് കാക്കി ധരിക്കില്ലെന്നും’ പോലീസിനോട് ലോക്കൽ സെക്രട്ടറിയായ പ്രതാപൻ പറയുകയുണ്ടായി.ഇതേ തുടർന്ന് പോലീസ് നിയമനടപടിയുമായി മുന്നോട്ടു പോയി. ഇതാണ് സിപിഎം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.

വൈകുന്നേരത്തോടെ പോലീസ് സ്റ്റേഷനു മുന്നിലേക്ക് സിപിഎം നേതാക്കൾ തെറിവിളികളും മുദ്രാവാക്യങ്ങളുമായി റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനിടയിലാണ് സിപിഎം പ്രാദേശിക നേതാവ് എംഎസ് സൈനുദ്ദീൻ ശൂരനാട് എസ്ഐക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്.’ മാപ്പിള മാപ്പിളയുടെ പണി ചെയ്താൽ മതിയെന്നും പാർട്ടിയോട് കളിക്കാൻ നിൽക്കേണ്ട ‘എന്നും സൈനുദ്ദീൻ എസ്ഐയെ വെല്ലുവിളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.

Related posts

Leave a Comment