കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്റ്റ് സാനിധ്യം

കോഴിക്കോട് : പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കിൽ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘം എത്തിയതായി നാട്ടുകാർ. സംഘത്തിലുള്ളവർ ആയുധധാരികൾ ആയിരുന്നെന്നും കൂട്ടത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. വീടുകളിലെത്തി മൊബൈൽ ചാർജ് ചെയ്യുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഇതൊന്നും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment