നെറ്റ്‌വർക്ക് പ്രശ്നം ആണെന്ന് കരുതിയവരും വീണ്ടും റീച്ചാർജ് ചെയ്തവരും സർവീസ് സേവനദാതാക്കളെ പഴിച്ചവരും ഏറെ’ ; സാമൂഹിക മാധ്യമങ്ങൾ പണിമുടക്കിയത് ഏഴ് മണിക്കൂറിലധികം

കൊച്ചി : കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് ശേഷം ആണ് ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം നിലച്ചത്. മുൻകൂട്ടിയുള്ള യാതൊരു അറിയിപ്പും ഇല്ലാതെയാണ് സേവനങ്ങൾ നിലച്ചത്.വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒരേസമയത്ത് പണിമുടക്കിയത് കാരണം എല്ലാവരും താങ്കളുടെ ഇന്റർനെറ്റ് സേവനദാതാവിന്റെ പ്രശ്നമായി കാണുകയും പലരും വീണ്ടും റീചാർജ് ചെയ്യുകയും ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ആക്കി വീണ്ടും ഇൻസ്റ്റാൾ ആക്കുകയും ചെയ്തു.ഒമ്പതരയ്ക്ക് ശേഷമാണ് വാർത്താമാധ്യമങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തും ഫേസ്ബുക്ക് ഉല്പ്പന്നങ്ങളുടെ സേവനം നിലച്ചതായി വാർത്തകൾ പുറത്തുവന്നത്. പുലർച്ചെ നാലു മണിക്ക് ശേഷമാണ് സേവനങ്ങൾ പുനസ്ഥാപിച്ചത്.ഓഹരി വിപണിയിൽ വലിയ ഇടിവാണ് ഫേസ്ബുക്കിന് ഉണ്ടായത്.

Related posts

Leave a Comment