Connect with us
inner ad

News

അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല; ലൈസന്‍സില്ലാതെ നിരവധി ബോട്ടുകള്‍ ആലപ്പുഴയിലും

Avatar

Published

on

ആലപ്പുഴ: ലൈഫ് ജാക്കറ്റുമായി പായുന്ന ഹൗസ്‌ബോട്ട് ഉടമകള്‍….അനുവദനീയമായ തരത്തില്‍ മാത്രം സഞ്ചാരികളെ കയറ്റുന്ന ശിക്കാര വള്ളത്തിലെ ജീവനക്കാരന്‍….ലൈസന്‍സില്ലാത്ത ഹൗസ്‌ബോട്ടുകളെ പരിശോധനാ സ്ഥലങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു പോകുന്നവര്‍…അങ്ങനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ചകളായിരുന്നു ആലപ്പുഴ വേമ്പനാട്ടുകായല്‍ത്തീരത്ത്. മലപ്പുറം താനൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖവകുപ്പിന്റേയും പൊലീസിന്റേയുമെല്ലാം പരിശോധന വരുമെന്ന് ഉറപ്പാക്കിയവരാണ് ഓട്ടം തുടങ്ങിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെ നിരവധി ഹൗസ്‌ബോട്ടുകളാണ് സഞ്ചാരികളുമായി കായല്‍ ചുറ്റുന്നത്. പ്രളയത്തിന്റേയും കോവിഡിന്റേയും പ്രതിസന്ധിയില്‍ നിരവധിപ്പേരാണ് ഹൗസ്‌ബോട്ടുകള്‍ വിറ്റത്. ഇവരില്‍ നിന്നും വാങ്ങിയവരാകട്ടെ മറ്റ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടുമില്ല. ഒരു ഹൗസ്‌ബോട്ടില്‍ പരമാവധി കയറ്റാവുന്ന ആളുകളുടെ എണ്ണം, അവരുടെ സുരക്ഷ എന്നിവ പരിശോധിക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. ഈ അവധിക്കാലത്ത് അപ്പര്‍ഡക്കിലും മറ്റുമായി അനുവദനീയമായതിലും കൂടുതല്‍പ്പേരെയാണ് ബോട്ടുകളില്‍ കയറ്റിക്കൊണ്ടു പോയത്.

ശിക്കാരവള്ളങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ആറുമണിക്ക് ശേഷം യാത്ര പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ളപ്പോള്‍ ഈ സമയങ്ങളില്‍ സഞ്ചാരികളുമായി പോകുന്നവരുമുണ്ട്. കടലിലെ മത്സ്യബന്ധന വള്ളങ്ങള്‍ വാങ്ങി ഹൗസ്‌ബോട്ടുകളായും ശിക്കാരവള്ളങ്ങളായും രൂപമാറ്റം വരുത്തുമ്പോള്‍ അത് സുരക്ഷിതമാണോയെന്ന് അധികൃതര്‍ പരിശോധിക്കാറില്ല. ദിനംപ്രതി നിരവധി ശിക്കാരവള്ളങ്ങളായി പുതുതായി കായലില്‍ ഇറക്കുന്നത്. അന്യജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് കായല്‍ടൂറിസത്തിനായി എത്തുന്നത്. അവര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍പരിശോധനയെന്ന പ്രഹസനവുമായി അധികൃതര്‍ ഇറങ്ങുമെന്ന് മാത്രം,

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

News

രക്ഷാധികാരി സുരേഷ് കൊച്ചത്തിന് ‘സാരഥി’ യാത്രയയപ്പ് നൽകി.

Published

on

കുവൈറ്റ് സിറ്റി : എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത സാരഥിയുടെ രക്ഷാധികാരി സുരേഷ്‌ കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. നേരത്തെ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ശേഷം കേന്ദ്രഭരണ സമിതിഅംഗങ്ങളും , വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു. സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ നൽകി ആദരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിച്ചു. തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ച സുരേഷ് കൊച്ചത്ത് സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയുണ്ടായി. യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured