Connect with us
48 birthday
top banner (1)

Ernakulam

മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു: അന്തിമോപചാരമര്‍പ്പിക്കാന്‍ ജെബിന് അനുമതി നല്‍കി

Avatar

Published

on

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിറ്റിക്യു വിഭാഗത്തില്‍പ്പെട്ട മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കുടുംബം ഏറ്റെടുത്തത്. മനുവിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്റെ സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ വച്ച് അന്തിമോപചാരമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമര്‍പിക്കാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ജെബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമര്‍പിക്കാനും അനുമതി നല്‍കുകയായിരുന്നു.

Advertisement
inner ad

വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പൊലീസ് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. മനുവിന്റെ പങ്കാളിക്ക് മൃതദേഹത്തെ അനുഗമിക്കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ണൂരിലെ വീട്ടിലെത്തി മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിലും എതിര്‍പ്പില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുപോയി.

ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശിയായ മനു ഫ്‌ലാറ്റില്‍ നിന്നും വീണ് അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്നും പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നെ​ടു​മ്പാ​ശേ​രിയിൽ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Published

on

എറണാകുളം: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍ റി​ദാ​ന്‍ ജാ​ജു​വാ​ണ് മ​രി​ച്ച​ത്.ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​യ്പു​രി​ൽ നി​ന്നു രാ​വി​ലെ 11.30നു ​ലാ​ൻ‌​ഡ് ചെ​യ്ത വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ എ​ത്തി​യ​ത്. പി​ന്നീ​ട് സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ റി​ദാ​ൻ ക​ഫ്റ്റീ​രി​യ​യ്ക്കു സ​മീ​പ​മു​ള്ള തു​റ​ന്ന മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. കേരളം പൊലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ വസ്തുതകൾ അന്വേഷിക്കുന്നതിനാണ് കേരളം പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. ഈ അന്വേഷണം കൂടി പൂർത്തിയാക്കിയാൽ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകാനാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Advertisement
inner ad
Continue Reading

Featured