മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡൻ്റിനുള്ള ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് മനോജ് മുത്തേടൻ അർഹനായി

മുവാറ്റുപുഴ : ജെസി ഐ മൂവാറ്റുപുഴ ടൗൺ ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡൻ്റിനുള്ള ജെ സി ഐ
ഗ്രാമ സ്വരാജ് അവാർഡിന് കൂവപ്പടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അർഹനായി

25001 രൂപയും പ്രശസ്തിപത്രവും ഫലകവും ഡിസംബർ 9ന് വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജെസി ഐ പ്രസിഡൻ്റ് എൽദോ ജോൺ കാട്ടൂർ, സെക്രട്ടറി അനുപോൾ എന്നിവർ അറിയിച്ചു.

പെരുമ്പാവൂരിലെ കൂവപ്പടി കേന്ദ്രമായി പ്രവർത്തിക്കുന്ന കൂവപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ നടപ്പിലാക്കിയ നൂതനങ്ങളായ പ്രവർത്തനങ്ങളും കോവിഡ് മഹാമാരി കാലത്ത് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളും കാർഷിക ഉന്നമനത്തിനായി നടപ്പിലാക്കിയ പ്രവർത്തനങ്ങളും പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയായ ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് പദവി നേടാനായതുമെല്ലാം പരിഗണിച്ചാണ് മനോജ് മൂത്തേടനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് പ്രൊഫ: ബേബി എം വർഗീസ്, പ്രൊഫ: കെ എം കുര്യാക്കോസ്, പ്രൊഫ: ജോസ് കുട്ടി ജെ ഒഴുകയിൽ എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ കമ്മിറ്റി അറിയിച്ചു.

Related posts

Leave a Comment