മനോജ് കാനക്ക്‌ പ്രവാസി അവാർഡ്

ദോഹ :ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ് ചലചിത്ര സംവിധായകന്‍ മനോജ് കാനയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, വി.ടി മുരളി, ജി.പി രാമ ചന്ദ്രന്‍, സി.എസ് വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർ‍ഡ് ജേതാവിനെ തെരഞ്ഞുടുത്തത്. അവാർഡ് വിതരണം ദോഹയിൽ വെച്ച് നടത്താനായിരുന്നു ഉദ്ദേശമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അത് സാധ്യമല്ലാത്തതുകൊണ്ട്, ഈ മാസം അവസാനത്തോടെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം നടത്തും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദി അവാര്‍ഡ് നല്‍കുന്നത്.
സിനിമാ രംഗത്തെ ജനകീയമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഈ മേഖലയിൽ ഉയർന്നുവരുന്ന സിനിമാപ്രവർത്തകർക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് ജോൺ അബ്രഹാം പ്രവാസി അവാർഡ്. ചായില്യം, അമീബ, കെഞ്ചിറ എന്നിവയാണ് മനോജ് കാനയുടെ സിനിമകള്‍. നാടകാവതരങ്ങളിലൂടെയും മറ്റുമായി സാമാന്യജനങ്ങളിൽ നിന്ന് സമാഹരിച്ചെടുക്കുന്ന പണം കൊണ്ടാണ് മനോജ് കാന ഈ മൂന്നു സിനിമകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണ-വിതരണ-പ്രദര്‍ശന വേളകളിലാകെ ജനകീയമായ ഒരു സമീപനമാണ് മനോജ് സ്വീകരിച്ചു വരുന്നത്. അതിനെ പിന്തുണക്കേണ്ട ഉത്തരവാദിത്തം പുരോഗമന ചിന്താഗതിക്കാര്‍ക്കാകെയുണ്ട്. ആ ധാര്‍മിക ബാധ്യത കൂടിയാണ് ഈ വര്‍ഷത്തെ ജോണ്‍ ഏബ്രഹം പ്രവാസി അവാര്‍ഡിന് മനോജ് കാനയെ തെരഞ്ഞെടുക്കുന്നതിലൂടെ ജോൺ അബ്രഹാം സാംസ്കാരികവേദിയും ജൂറിയും പ്രകടിപ്പിക്കുന്നത്.
സൈനുൾ ആബ്ദീൻ (സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്റ്റർ) രക്ഷാധികാരിയും അൻവർ ബാബു വടകര ചെയർമാനും ജോപ്പച്ചൻ തെക്കേക്കൂറ്റ് കൺവീനറും ശ്രീകലാ പ്രകാശൻ ട്രഷററുമായ സാംസ്കാരികവേദിയിൽ ബീജ വി.സി. അഹ‌മ്മദ് പാതിരാപറ്റ, എം.ടി.നിലമ്പൂർ, സുധീർ. എം.എ, ബിന്ദു കരുൺ, ഷീല ടോമി, ഷരീഫ് ചെരണ്ടത്തൂർ,മുസ്തഫ ഏലത്തൂർ, പ്രദോഷ് കുമാർ എന്നിവർ ഗവേർണിംഗ് ബോഡി അംഗങ്ങളാണ്.

Related posts

Leave a Comment