ജവാനായി മനോജ് കെ യു

‘ തിങ്കളാഴ്ച നിശ്ചയം ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് “ജവാൻ” നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
അഭിജയ് ആദർശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ്കുമാർ കൊട്ടംകുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം രഞ്ജിരാജ് കരിന്തളം. ഗാനരചന-അരിസ്റ്റൊ സുരേഷ്,സംഗീതം-എം ജി ശ്രീകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-ശിവൻ പൂജപ്പുര.ജനുവരിയിൽ കാസർകോടും കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment