ദേഹാസ്വാസ്ഥ്യം ; മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂദൽഹി: ക്ഷീണവും പനിയും മൂലം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ദൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (എയിംസ്)ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിൻറെ ചികിത്സയുടെ മേൽനോട്ടം.

88 കാരനായ മൻമോഹൻ സിങിനെ ഈ വർഷമാദ്യം രണ്ടാം തരംഗത്തിൽ കോവിഡ് ബാധയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ അദ്ദേഹം തരണം ചെയ്തിരുന്നു.

നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിൻറെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് എ ഐസിസി വാർത്താവിനിയമ ചുമതലയുള്ള പ്രണവ് ത്ഡാ അറിയിച്ചു. രോഗവാർത്തയറിഞ്ഞതോടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച്‌ ട്വിറ്റ് ചെയ്തു.

Related posts

Leave a Comment