മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി അധികൃതര്‍

ഡ​ല്‍​ഹി: ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് റിപ്പോര്‍ട്ട് . മ​ന്‍​മോ​ഹ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

പ​നി​ മൂലമുണ്ടായ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണ​മാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​യിം​സി​ലെ കാ​ര്‍​ഡി​യോ-​ന്യൂ​റോ വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്.ഇതിനിടെ , കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രിയെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment