വ്യാപാരികള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഡ്യം


മങ്കട : കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയും വ്യാപാരി സംഘടനകകളോട് ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം മങ്കട അങ്ങാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫര്‍ഷിന്‍ വെള്ളില അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സമദ് കൂട്ടില്‍ ഉല്‍ഘാടനം ചെയ്തു.നൗഷാദ് ചേരിയം,ഷമീര്‍ മാഷ്, നസീഫ്,ഷമീര്‍ ,ജഹില്‍,കൃഷ്ണന്‍ കുട്ടി,അമീന്‍, റഫിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment