വിദ്യാതരംഗിണി പദ്ധതി മങ്കടയിലും


പെരിന്തല്‍മണ്ണ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മങ്കട സര്‍വ്വീസ് സഹകരണ ബാങ്കിന്റൈ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ബാങ്കിന്റെ പരിധിയില്‍ പെട്ടവരും മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരുമായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പലിശരഹിത വിദ്യാ തരംഗിണി മൊബൈല്‍ ഫോണ്‍ വായ്പ വിതരണോല്‍ഘാടനം മഞ്ഞളാംകുഴി അലി എം എല്‍ എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അലി കളത്തിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നൂര്‍ജഹാന്‍ ,മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിന ഉമ്മര്‍, ബാങ്ക് വൈ. പ്രസിഡന്റ് സമദ് മങ്കട , അസിസ്റ്റന്റ് സെക്രട്ടറി മസ്തഫാ കമാല്‍ തയ്യില്‍ , ഡ യറക്ടര്‍മാരായ മുഹമ്മദ് , മൂസ , റസിയ , പ്രസീന മാനേജര്‍മാരായ ഉബൈദ് ,ബുനൈസ് അസീസ് കൂട്ടില്‍ പങ്കെടുത്തു

Related posts

Leave a Comment