മങ്കട സി.എച്ച് സെന്ററിന്റെ നിര്‍മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

പെരിന്തല്‍മണ്ണ: മങ്കട ഗവണ്മെന്റ് ആശുപത്രി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സി.എച്ച് സെന്ററിന്റെ ആസ്ഥാന നിര്‍മാണത്തിലേക്ക് ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ലക്ഷം രൂപ നല്‍കി.ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മങ്കട സി.എച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ സമാഹരിച്ച തുകയാണ് മണ്ഡലം എം.എല്‍.എ മഞ്ഞളാംകുഴി അലി സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ കുഞ്ഞാലിക്ക് കൈമാറിയത്. ഉമ്മര്‍ അറക്കല്‍, യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ജന:സെക്രട്ടറി നിഹ്മതുള്ള മങ്കട, അലികളത്തില്‍,ദുബൈ കെ.എം.സി.സി നേതാക്കളായ അസീസ് പെങ്ങാട്ട് ,വി.എം അഷ്‌റഫ് വേങ്ങാട്,സദര്‍ കൂട്ടിലങ്ങാടി,ഷൌക്കതലി വെങ്കിട്ട, റിയാസ് ബാബു അല്‍ഐന്‍, ഫത്തഹു ള്ള,താരീഖ് കൂട്ടിലങ്ങാടി, ബഷീര്‍ കൂട്ടില്‍, എന്നിവര്‍ സംബന്ധിച്ചു .

Related posts

Leave a Comment